ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ കയറിയത് ചോദ്യം ചെയ്ത ടി ടി ഇക്ക് നേരെ കയ്യേറ്റം. സംഭവത്തിൽ തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശി യാക്കൂബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
യശ്വന്ത്പൂർ- കണ്ണൂർ എക്‌സ്പ്രസിൽ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നതിന് മുൻപാണ് അതിക്രമം നടന്നത്.
ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ യാത്ര ചെയ്യുന്ന യാക്കൂബിനെ ടി ടി ഇ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് വാക്കേറ്റമുണ്ടായി. ഇത് കയ്യേറ്റത്തിൽ കലാശിക്കുകയും ചെയ്തു.
ആക്രമണത്തിൽ ടി ടി ഇയുടെ കയ്യിന് പരിക്കേറ്റു. തുടർന്ന് അദ്ദേഹം ആർ പി എഫിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്കായി പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി.
The TTE who was questioned about getting into the reservation coach with a general ticket was assaulted; Thalassery resident arrested